
ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട, കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി; പാർട്ടി പരിപാടികൾക്ക് പ്രോട്ടോക്കോൾ
കോട്ടയം ∙ ഉദ്ഘാടന ചിത്രത്തിൽ മുഖം കിട്ടാൻ തിരക്കു കൂട്ടിയാൽ, സ്റ്റേജിന്റെ പിന്നിൽ കിടന്ന് തള്ളിയാൽ, കസേരയ്ക്കായി അടിപിടി കൂടിയാൽ ഇനി കയ്യും കെട്ടി നോക്കിയിരിക്കേണ്ടെന്ന് കെപിസിസി. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേളയിൽ പാർട്ടിക്കാകെ നാണക്കേടുണ്ടാക്കിയ ഉന്തും തള്ളും ക്ഷീണമായതോടെയാണ് നേതാക്കൾക്കും പ്രവർത്തകർക്കും കർശന പ്രോട്ടോക്കോൾ തയാറാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്.
മാർഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളിൽ തയാറാകും. മുതിർന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാർഗരേഖയ്ക്ക് അന്തിമ അംഗീകാരം നൽകുക.
മേയ് മാസം മുതൽ പാർട്ടി പരിപാടികൾ ഈ പ്രോട്ടോക്കോൾ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളിൽ മാർഗരേഖ കർശനമായി നടപ്പാക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഒരു മുതിർന്ന നേതാവ് മനോരമ ഓൺലൈനോട് പറഞ്ഞു.
കരട് മാർഗരേഖയിലേക്കുള്ള നിർദേശങ്ങൾ വിവിധ നേതാക്കളിൽനിന്നും സ്വീകരിക്കുകയാണ്. താഴെത്തട്ട് മുതൽ കെപിസിസി വരെയുള്ള പരിപാടികളിൽ സ്റ്റേജിൽ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും പാർട്ടി തയാറാക്കും.
കഴിഞ്ഞ ദിവസം നടന്ന കെപിസിസി നേതൃയോഗത്തിൽ കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തിനിടെ മുതിര്‍ന്ന നേതാക്കള്‍ വരെ അപമാനിതരായതും ട്രോളുകളിൽ നിറഞ്ഞതും ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി പരിപാടികളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ ഉറപ്പ് നൽകിയത്.
കോഴിക്കോട് മുൻപ് നടന്ന ചിന്തന്‍ ശിബിരത്തില്‍ സ്റ്റേജില്‍ ഇരിക്കേണ്ട നേതാക്കളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായിരുന്നില്ല.
പാലക്കാട് പ്രതിഷേധ യോഗം പാലക്കാട് കോൺഗ്രസ് – ബിജെപി തർക്കം രൂക്ഷമാകുന്നതിനിടെ വിഷയം ഏറ്റെടുക്കാനാണ് കെപിസിസി ആലോചന. ബിജെപിക്കെതിരെ പാലക്കാട് കോട്ട
മൈതാനത്ത് പ്രതിഷേധയോഗം നടത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന യോഗം വൈകാതെ നടത്താനാണ് നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]