

പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഫോൺ ചാർജ് ചെയ്യാറുണ്ടോ?; പതിയിരിക്കുന്നത് വലിയ അപകടം; മുന്നറിയിപ്പുമായി കേരളാ പൊലീസ്
സ്വന്തം ലേഖകൻ
പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. ഇത്തരം പൊതുചാര്‍ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.
1. പൊതു ചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക.
2. ഫോൺ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്.
3. പൊതു യുഎസ്ബി ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ക്ക് പകരം എ.സി.പവര്‍ ഓട്ട്ലെറ്റുകള് ഉപയോഗിക്കുക.
4. യാത്രകളില്‍ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക.
5. കേബിള്‍ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ യുഎസ്ബി ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]