
കൊച്ചി:കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുപ്പത്തടം സ്വദേശി കെ. ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന പഴയ മുറിയിലാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു.
ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Last Updated Apr 19, 2024, 12:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]