

കുടുംബപ്രശ്നം ; മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ചു ; പിന്നാലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ
കൊട്ടാരക്കര :മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ. അമ്പലപ്പുറം പൂവൻപൊയ്കയിൽ നിരപ്പിൽ പുത്തൻവീട്ടിൽ രാജു (50) ആണ് അമ്പലപ്പുറം നിഷ ഭവനിൽ നിഷയെ (39) ആക്രമിച്ചത്. നിഷ അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെ രാജുവിന്റെ വീടിന്റെ പരിസരത്താണു സംഭവം.
കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണു നിഷ. ജോലിക്കു പോകാനായി റോഡിലൂടെ നടന്നുപോകുമ്പോൾ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്വന്തം വീട്ടിലേക്കു രാജു ഓടിക്കയറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിഷ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നം ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]