
2:51 PM IST:
മണിപ്പൂരില്‍ രണ്ട് ഇടങ്ങളിലെ വോട്ടിങ് നിർത്തിവെച്ചു. പ്രശ്നങ്ങള്‍ ഉണ്ടായ ഇംഫാലിലെ 2 സ്ഥലങ്ങളിലാണ് പോളിങ് നിർത്തിയത്. പോളിങ് ഓഫീസർ ബൂത്ത് പൂട്ടി.
1:00 PM IST:
വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടയ്ക്കാനുളളത്. തുക അടയ്ക്കാതായതോടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്.
1:13 PM IST:
ജെസ്ന തിരോധാന കേസില്‍ വിശദീകരണവുമായി സിബിഐ കോടതിയിൽ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
12:43 PM IST:
ഛത്തിസ്ഗഡിലെ ബിജാപൂരിൽ ഐ.ഇ.ടി സ്ഫോടനം. സി.ആർ.പി.എഫിലെ ഒരു അസിസ്റ്റൻറ്റ് കമാൻഡന്റിന് പരിക്ക്. സംഭവം ഭൈരംഗഢിലെ ചിഹ്ക ഗ്രാമത്തിൽ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് സംഭവം
12:43 PM IST:
കേന്ദ്രമന്ത്രി അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു.ഗുജറാത്തിലെ ഗാന്ധി നഗറിലിൽ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്.
10:54 AM IST:
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വോട്ട് ചെയ്ത് മലയാളി കളക്ടറും. കൃഷ്ണഗിരിയിൽ തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന ജില്ലാ കളക്ടർ
കെ സരയു ആണ് വോട്ട് രേഖപ്പെടുത്തിയത്.
10:40 AM IST:
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്പിക്കല് എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്.
10:39 AM IST:
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നിർത്തിവച്ചു.
10:39 AM IST:
വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. കെ കെ ശൈലജയ്ക്കെതിരായ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം.
10:38 AM IST:
ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി (18) ആണ് മരിച്ചത്.
8:21 AM IST:
സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
8:21 AM IST:
ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭാഗികമായും ഇന്ന് വിധിയെഴുതും.
8:20 AM IST:
ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.