

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടൽ ആലങ്ങാട് സ്വദേശി മരിച്ചു
കൊച്ചി: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിൻ ദാസ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഭക്ഷണത്തിനൊപ്പം ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
മരണകാരണം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. എന്ജിന് ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്. സംസ്കാരം വീട്ടുവളപ്പില്‍ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |