
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സിംഗ് ഓഫീസർ വി.എസ്. ഗായത്രിയുടെ പരാതിയിലാണ് ഉത്തരവ്. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് 2022 ജൂൺ 2 ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മീഷന് ഉറപ്പു നൽകിയിരുന്നു. പ്രസ്തുത ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. പരാതിക്കാരിയുടെ അവകാശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹനിച്ചതായി ഉത്തരവിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]