പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലം തൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയും.സൂചി കുത്താനുള്ള ഇടം വർഗ്ഗശത്രുവിന് ഈ നാട് കൊടുക്കില്ലെന്നും വെല്ലുവിളി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവന്റെ പരാമർശം പാലക്കാട് നടന്ന CPM വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമർശനമാണ് പി.കെ ശശി ഉയർത്തിയത്. സ്പിരിറ്റ് കച്ചവടക്കാരനാണ് ജില്ല സെക്രട്ടറിയെന്ന പരാമർശം വെച്ചു പൊറുപ്പിക്കേണ്ടതല്ലെന്നാണ് CPM നേതൃത്വത്തിൻ്റെ നിലപാട്.
നിയമനടപടിയുമായി മുന്നോട്ടു പോയിലെങ്കിൽ ശശി ഇനിയും അതിരു കടക്കുമെന്നും വിലയിരുത്തലുണ്ട്. ശശി പറ്റുമെങ്കിൽ തെളിവുകൾ പുറത്തു വിടട്ടെയെന്നാണ് വെല്ലുവിളി മണ്ണാർക്കാട്, ഒറ്റപ്പാലം ആലത്തൂർ ഷൊർണൂർ കേ ാട് ചിറ്റൂർ മണ്ഡല ള്ളിൽ ശശിയുടെ നേതൃത്വത്തിലുള്ള മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയ്ക്ക് സ്വാധീനമുണ്ട്.
ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് CPM ജില്ല നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

