

കോട്ടയം തിരുനക്കരയിൽ നടക്കുന്ന കാർണിവലിലെ ആകാശ ഊഞ്ഞാലിൽ കയറുന്നവർ സൂക്ഷിച്ചോ ; ഞായറാഴ്ച രാത്രി ആകാശ ഊഞ്ഞാലിൻ്റെ ജയന്റ് വീൽ ഊരി വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; 2016 ൽ പത്തനംതിട്ട ചിറ്റാറിൽ നടന്ന ആകാശ ഊഞ്ഞാൽ അപകടത്തിൽ മരിച്ചത് സഹോദരങ്ങളായ 2 കുട്ടികൾ; കോട്ടയത്തെ കാർണിവലിന് സർക്കാർ വകുപ്പുകളുടെ അംഗീകാരം നേടിയത് അനധികൃതമായി; മൈതാനം വാടകയ്ക്ക് നൽകിയ കോട്ടയം നഗരസഭക്ക് കിട്ടിയത് 26 ലക്ഷം രൂപ; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി
കോട്ടയം: തിരുനക്കരയിൽ നടക്കുന്ന കാർണിവലിലെ ആകാശ ഊഞ്ഞാലിൽ കയറുന്നവർ രണ്ടു വട്ടം ആലോചിച്ചോണം. ഞായറാഴ്ച രാത്രി ആകാശ ഊഞ്ഞാലിൻ്റെ ജയന്റ് വീൽ ഊരി വീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് മാത്രമാണ് .
2016 ൽ പത്തനംതിട്ട ചിറ്റാറിൽ നടന്ന ആകാശ ഊഞ്ഞാൽ അപകടത്തിൽ സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചിരുന്നു. ഈ അപകടത്തിൻ്റെ ഓർമ്മ മാറും മുൻപാണ് കോട്ടയത്ത് ആകാശഊഞ്ഞാലിൻ്റെ ജയൻ്റ് വീൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ഊരി വീണത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഉണ്ടാകാതെ രക്ഷപെട്ടത്. എന്നിട്ടും കാർണിവൽ നിർത്തിവെയ്ക്കാനോ ആകാശഊഞ്ഞാൽ പരിശോധിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
കോട്ടയത്തെ കാർണിവലിന് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ്, ഫയർ ഫോഴ്സ്, നഗരസഭ തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ അംഗീകാരം നേടിയത് അനധികൃതമായിട്ടാണെന്ന് വ്യക്തമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2016 ൽ പത്തനംതിട്ട ചിറ്റാറിൽ സ്വകാര്യ ഗ്രൂപ്പ് നടത്തിയ മേളയിലുണ്ടായ ആകാശ ഊഞ്ഞാൽ
അപകടത്തിൽ അഞ്ച് വയസുകാരനും, പതിനാലുകാരിയായ സഹോദരിയുമാണ് ദാരുണമായി മരിച്ചത്. ചിറ്റാർ കുളത്തിങ്കൽ സജിയുടെ മകൻ അലൻ കെ.സജി(5) സഹോദരി പ്രിയങ്ക(14) എന്നിവരാണ് അന്ന് മരിച്ചത്.
അതേസമയം ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊരുക്കാതെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ഒരാഴ്ചയായി കോട്ടയം നഗരത്തിൽ കാർണിവെൽ തുടർന്നിട്ടും സർക്കാർ വകുപ്പുകളൊന്നും പരിശോധന നടത്താതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
മൈതാനം വാടകയ്ക്ക് നൽകിയ കോട്ടയം നഗരസഭയ്ക്ക് കിട്ടിയത് 26.5 ലക്ഷം രൂപയാണ്. ജനങ്ങളുടെ സുരക്ഷക്കും ജീവനും യാതൊരു പരിഗണനയും ഇല്ലാതെയാണ് നഗരസഭാ അധികൃതർ കാർണിവൽ നടത്തുന്നതിന് അനുവാദം നൽകിയത്.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് അനധികൃതമായി അംഗീകാരം നേടിയെടുത്തതിനേക്കുറിച്ചും, കാർണിവലിലെ ആകാശ ഊഞ്ഞാലടക്കമുള്ളവയുടെ സുരക്ഷയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഞ്ഞിക്കുഴി സ്വദേശിയായ പൊതു പ്രവർത്തകൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]