

പൊലീസിൽ പരാതി നല്കിയതിലുള്ള വിരോധം ; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കടുത്തുരുത്തി പൊലീസ് പിടികൂടി ; മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി
സ്വന്തം ലേഖകൻ
കടുത്തുരുത്തി : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊതനെല്ലൂര് നെല്ലുക്കുന്ന്കാലായിൽ വീട്ടിൽ രാഹുൽ ശേഖരൻ (24) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് കോതനല്ലൂർ മഞ്ഞപ്പാട്ട് കോളനി സ്വദേശിയായ യുവാവിനെ കഴിഞ്ഞദിവസം രാത്രി 09.30 മണിയോടുകൂടി യുവാവിന്റെ വീടിനു സമീപം അംഗനവാടി കെട്ടിടത്തിന്റെ മുൻവശം വച്ച് ആക്രമിക്കുകയും, കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ഇവർക്കെതിരെ നേരെത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.ഐ സിംഗ് സി.ആറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]