
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൾ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ഒരു കലാകാരൻ സ്റ്റേജിൽ പാടികൊണ്ടികരിക്കുമ്പോൾ മൈക്ക് പിടിച്ചു വാങ്ങിയ പ്രവർത്തി അതി നീചമാണെന്നാണ് ഏവരും പറയുന്നത്. പിന്നണിഗാന രംഗത്തെ നിരവധി പേർ ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. വേദിയിൽ അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാൾ വലിയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ ഇല്ല എന്നാണ് നടി കൃഷ്ണ പ്രഭ പറയുന്നത്. ഇനി ഒരിക്കലും ഒരുകലാകാരന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ലെന്നും നടി പറയുന്നു.
“വേദിയിൽ നിന്ന് അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാൾ വലിയയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ വേറെയില്ല. പാടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കുക, പാടരുതെന്ന് പറയുക! വലിയ പഠിപ്പും, ഉയർന്ന പ്രിൻസിപ്പൽ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം.. വളരെ മോശമായി പോയി മാഡം! ജാസി ചേട്ടന് പിന്തുണ.. ഇനി ഒരിക്കലും ഒരു കലാകാരനും ഇതുപോലെയൊരു അനുഭവം ഉണ്ടാകാൻ പാടില്ല..”, എന്നാണ് കൃഷ്ണ പ്രഭ കുറിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവം നടന്നത്. കോലഞ്ചേരി കോളേജ് ഡേ പരിപാടിയില്‍ അതിഥി ആയി എത്തിയത് ആയിരുന്നു ജാസി ഗിഫ്റ്റ്. പരിപാടിയില്‍ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പള്‍ പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന്‍ വന്ന ഗായകന് പാടാന്‍ പാടില്ലെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
Last Updated Mar 19, 2024, 4:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]