
മലയാളത്തിനൊപ്പം ഇതര ഭാഷാ സിനിമകളിലും തിളങ്ങുന്ന താരമാണ് ഫഹദ് ഫാസിൽ. തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ച് അവിടങ്ങളിലും തന്റേതായൊരിടം കണ്ടെത്തിയ ഫഹദ് പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ കെട്ടിപ്പടുക്കുക ആയിരുന്നു. അല്ലു അർജുൻ ചിത്രം പുഷ്പയ്ക്ക് ശേഷം വീണ്ടും തെലുങ്കിൽ കസറാൻ ഒരുങ്ങുകയാണ് ഫഹദ്. അതും രണ്ട് സിനിമകൾ. ഇവയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു കഴിഞ്ഞു.
ഓക്സിജൻ, ഡോന്റ് ട്രബ്ൾ ദ ട്രബ്ൾ എന്നിങ്ങനെയാണ് രണ്ട് ചിത്രങ്ങളുടെയും പേരുകൾ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഓക്സിജൻ സിദ്ധാർത്ഥ് നഥെല്ലയാണ് സംവിധാനം ചെയ്യുന്നത്. നവാഗതനായ ശശാങ്ക് യെലേറ്റിയാണ് ഡോന്റ് ട്രബ്ൾ ദ ട്രബ്ൾ സംവിധാനം ചെയ്യുന്നത്. ഒരു ഫാന്റസി ലോകം ആണ് സിനിമ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
പ്രേമലു എന്ന മലയാള ചിത്രം തെലുങ്കിൽ വിതരണത്തിന് എത്തിച്ച എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആദ്യമായി നിർമാണം ചെയ്യുന്ന സിനിമ കൂടിയാണ് ഇവ. കാർത്തികേയയ്ക്ക് ഒപ്പം ബാഹുബലി ഫ്രാഞ്ചൈസിയുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്സും പ്രമുഖ നിർമാതാവായ ഷോബു യാർലഗഡ്ഡയും നിർമാണത്തിൽ പങ്കാളിയാണ്.
Last Updated Mar 19, 2024, 6:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]