
സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ ഗർഭിണിയായ ശേഷം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. അടുത്തിടെയാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിനെ ആരാധകരെ കാണിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മൂത്ത മകൾ ദുആയ്ക്ക് ഒപ്പമുള്ള ലക്ഷ്മിയുടെ റീലാണ് ശ്രദ്ധിക്കപ്പെടുന്നത്. കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് കുഞ്ഞ് ഒറ്റയ്ക്ക് റീൽ എടുക്കുന്നതും അത് കണ്ട് വരുന്ന ലക്ഷ്മി മകൾക്കൊപ്പം ചെറിയ സ്റ്റെപ്പുകൾ വെച്ച് പാട്ടിനൊപ്പം കൂടുന്നതുമാണ് വീഡിയോ. വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ മൂത്ത കുഞ്ഞ് ഒറ്റപ്പെട്ട് പോകുമെന്ന് പലരും പറയുമെങ്കിലും അതെല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്യുകയാണ് ലക്ഷ്മിയെന്നാണ് ആരാധകരുടെ അഭിപ്രായം.
‘ഞങ്ങളുടെ സ്പെഷ്യൽ ദിവസം ഓർമ്മിക്കാൻ ഒരു റീൽ. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് കുഞ്ഞിനെ പരിചയപ്പെടുത്തിയ വീഡിയോയിൽ താരം കുറിച്ചത്. പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങൾ കൂടെ ചേർത്താണ് താരത്തിൻറെ പോസ്റ്റ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.
Last Updated Mar 18, 2024, 10:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]