
തിരുവനന്തപുരം: അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ബഹളക്കാരനായ രതീഷ് കുമാര്‍ പോയതിന് പിന്നാലെ വീട്ടിലെ ബഹളങ്ങളും തര്‍ക്കങ്ങളും തണുക്കും എന്ന ചിന്ത അസ്ഥാനത്താകുന്നു എന്ന സൂചനയാണ് ബിഗ് ബോസിന്റെ പുതിയ പ്രമോ സൂചിപ്പിക്കുന്നത്. ജാസ്മിനും, ഋഷിയും പിന്നീട് ഗബ്രിയും തമ്മിലുള്ള കനത്ത തര്‍ക്കമാണ് പ്രമോയില്‍ ഉള്ളത്.
ജാസ്മിൻ പിന്നിൽ നിന്ന് കുത്താനും മുന്നിൽ വന്ന് ചിരിക്കാനും മിടുക്കിയാണെന്ന് പറഞ്ഞാണ് പ്രമോയില്‍ ഋഷി പ്രകോപിതനാകുന്നത് കാണിക്കുന്നത്. നീ ഒന്നുകിൽ ബാക്കിൽ നിന്ന് കുത്ത് അല്ലെങ്കിൽ മുന്നിൽ വന്ന് ചിരിക്ക്. അല്ലാതെ ഈ രണ്ട് ക്യാരക്ടറുമായി എന്നോട് സംസാരിക്കാൻ വരരുതെന്ന് ഋഷി വ്യക്തമാക്കുന്നുണ്ട്.
ഋഷി ചൂടായി സംസാരിച്ചതോടെ ജാസ്മിനും തിരിച്ച് പ്രതികരിക്കുന്നുണ്ട്. അതേ സമയം ഇടപെടാന്‍ ശ്രമിച്ച ഗബ്രിക്കെതിരെയും ഋഷി കയര്‍ക്കുന്നുണ്ട്. വാഴപോലെ വാഴയുടെ പുറകിലുള്ള മരവാഴയാണ് ഗബ്രിയെന്ന് ഋഷി ഗബ്രിയെ പറയുന്നത് പ്രമോയിൽ കാണാം. ഒടുക്കം ജാസ്മിനടുത്തേക്ക് ഋഷി പാഞ്ഞടുക്കുന്നയിടത്താണ് പ്രമോ അവസാനിക്കുന്നത്.
എന്തായാലും ഈ ബഹളത്തിലേക്ക് നയിച്ചത് എന്ന് തല്ക്കാലം വ്യക്തമല്ല. എന്തായാലും അടുത്ത ആഴ്ചത്തേക്കുള്ള വലിയ ചില സംഭവങ്ങളുടെ തുടക്കമാകും ബഹളം എന്നാണ് കരുതപ്പെടുന്നത്. ഇനിനകം തന്നെ ഗബ്രി ജാസ്മിന് പ്രണയം ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയാകുന്നുണ്ട്.
Last Updated Mar 19, 2024, 12:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]