

പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ല : പി ഡി പി
കോട്ടയം: പൗരത്വത്തിന്റെ പേര് പറഞ്ഞ് ഇന്ത്യൻ ജനതയെ തമ്മിലടിപ്പിച്ച് വീണ്ടും അധികാരത്തിൽ കയറാനുള്ള മോദിയുടെയും അമിത്ഷയുടെയും കുടിലതന്ത്രം മതേതര ഇന്ത്യ തള്ളിക്കളയണമെന്ന് പി ഡി പി സംസ്ഥാന കൗൺസിൽ അംഗം എം എസ് നൗഷാദ് ആവശ്യപ്പെട്ടു. സി എ എ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ജില്ലാ കമ്മിറ്റി കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
രാജ്യത്തെ വിഭാജിക്കാനുള്ള സംഘപരിവാർ ശ്രമം മതേതര ജനാധിപത്യ ശക്തികൾ ഒറ്റകെട്ടായി ചെറുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നിഷാദ് നടക്കൽ ആവശ്യപ്പെട്ടു.
ജില്ലാ മണ്ഡലം നേതാക്കളായ എം എ അക്ബർ, ഓ എ സക്കറിയ, അനൂപ് വാരാപള്ളി, മുഹമ്മദ് റാസി, അസ്കർ വൈക്കം, കബീർ വെട്ടിക്കാട്, സത്താർ വൈക്കം, സക്കീർ കളത്തിൽ, സലിംനക്കംത്തുരുത്, സിയാദ് വൈക്കം, ഷാനവാസ് പി ടി യു സി sനൗഷാദ് മിട്ടായികുന്നം , അലി ടോൾ, മുജീബ് പേട്ട,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഷുക്കൂർ വൈക്കം, ഷിഹാബ് കാഞ്ഞിരപ്പള്ളി, അൻസർഷാ കോട്ടയം, സഫറുള്ള കാഞ്ഞിരപ്പള്ളി, ഇസ്മായിൽ കൂട്ടിക്കൽ, റിയാസ് ചങ്ങനാശ്ശേരി, സലിം പായിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]