

മാലിന്യ സംസ്കരണം പഠിക്കാൻ ഭരണങ്ങാനത്തെ വിദ്യാർത്ഥികൾ കുന്നംകുളത്തേക്ക്
കുന്നംകുളം : കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നേരിട്ട് പഠിക്കുന്നതിനായി കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ലിസമ്മ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ നഗരസഭയുടെ ഗ്രീൻപാർക്കിലെത്തി.
പഞ്ചായത്ത് അംഗങ്ങൾ, സി. ഡി. എസ് അംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് കുന്നംകുളത്ത് എത്തിയത്. പൂച്ചെണ്ട് നൽകി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം വിദ്യാർത്ഥികളെ സ്വീകരിച്ചു.
ഗ്രീൻ ടെക്നോളജി സെൻറ്ററിൽ ജൈവ-അജൈവ മാലിന്യ ശേഖരണം,സംസ്കരണം, മാലിന്യ സംസ്കരണ രംഗത്തെ വെല്ലുവിളികൾ , ഹരിതകർമ്മസേന പ്രവർത്തനങ്ങൾ, പരിസ്ഥിതി പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ നഗരസഭ ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി.പി.ജോൺ , പബ്ലിക് ഹെൽത് ഇൻസ്പെക്ടർമാരായ സജീഷ് പി.എസ്, വിഷ്ണു. പി.പി. ഐആർടിസി കോ-ഓർഡിനേറ്റർമാരായ ആർഷ ബെന്നി.സി, അഞ്ചു. കെ.തോമസ് എന്നിവർ ക്ലാസ്സുകൾ എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് ഗ്രീൻപാർക്കിലുള്ള എം.സി.എഫ് , ആർ.ആർ.എഫ്, സമത ജൈവമാലിന്യ സംസ്കരണ കേന്ദ്രം, ചകിരിച്ചോർ നിർമ്മാണ കേന്ദ്രം എന്നിവ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. തുടർന്ന് ജനപ്രതിനിധികളും വിദ്യാർത്ഥികളും പഠനയാത്ര അനുഭവങ്ങൾ പങ്കുവെച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ സെബാസ്റ്റ്യൻ , പഞ്ചായത്ത് അംഗങ്ങളായ സുധ ഷാജി, സോഫി സേവ്യർ , സി.ഡി.എസ് പ്രസിഡണ്ട് സിന്ധു പ്രദീപ് , അസിസ്റ്റൻറ്റ് സെക്രട്ടറി രശ്മി മോഹൻ , ബിന്ദു എം എൻ , സന്ധ്യ വി.ബി. എന്നിവരുടെ നേതൃത്വത്തിലാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ബാലസഭ അംഗങ്ങൾ പഠിതാക്കളായി എത്തിയത്.
മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ലഭിക്കുന്നതിന് ഗ്രീൻ പാർക്ക് സന്ദർശനം സഹായകമായെന്ന് വിദ്യാർത്ഥികളും ജനപ്രതിനിധികളും അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]