
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അവഹേളിക്കുന്നു. പണ്ട് മുതലേയുള്ള കോൺഗ്രസിൻ്റെ കീഴ് വഴക്കമാണിത്. സവർക്കറിനെതിരെ രാഹുൽ ആക്ഷേപകരമായ പരാമർശം തുടർന്നാൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞവർ ഇന്ന് രാഹുലിനൊപ്പമാണെന്നും രഞ്ജിത് സവർക്കർ.
“സവർക്കർ-ജിയെ അപമാനിച്ച രാഹുൽ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019-ൽ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ ഇന്ന് അദ്ദേഹം രാഹുലിനൊപ്പം ചേർന്ന് എൻ്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തുകയാണ്. ഇന്ത്യാ ബ്ലോക്കിലെ മറ്റ് നേതാക്കളും ഇത് ആവർത്തിക്കുന്നു”-രഞ്ജിത് സവർക്കർ പറഞ്ഞു.
“രാഷ്ട്രീയത്തിനായി സവർക്കർ-ജിയെ അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകും. ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയിൽ നമ്മൾ കണ്ടുകഴിഞ്ഞു. ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള എതിർപ്പ് വർധിച്ചുവരികയാണ്”- രഞ്ജിത് സവർക്കർ കൂട്ടിച്ചേർത്തു.
Story Highlights: Rahul Gandhi Repeatedly Insulting Veer Savarkar For ‘Political Gain’: Ranjit Savarkar
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]