

First Published Mar 18, 2024, 4:09 PM IST
ജയ്പൂര്‍: കഴിഞ്ഞ ഐപിഎല്‍ കഴിഞ്ഞപ്പോള്‍ രാജസ്ഥാന് നിരയില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളിലൊരാള്‍ മാത്രമായിരുന്നു ധ്രുവ് ജുറെല്‍. റിയാന്‍ പരാഗ് തുടര്‍ച്ചയായി നിറം മങ്ങിയപ്പോള്‍ ആദ്യം ഇംപാക്ട് പ്ലേയറായും പിന്നീട് പ്ലേയിംഗ് ഇലവനില്‍ ഫിനിഷറായും ഇറങ്ങിയ ധ്രുവ് ജുറെല്‍ ആദ്യ സീസണില്‍ തന്നെ സാന്നിധ്യമറിയിച്ചു. എന്നാല്‍ തന്റെ രണ്ടാം ഐപിഎല്ലിനായി രാജസ്ഥാന് ക്യാംപിലെത്തിയ ധ്രുവ് ജുറെല്‍ വെറുമൊരു താരമായല്ല വന്നത്, സൂപ്പര്‍ താരമായാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ രാജസ്ഥാന് ടീമിലെ പുതിയ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ധ്രുവ് ജുറെല്‍. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ടീം ക്യാംപിലെത്തിയ ജുറെലിന് ഇത്തവണ രാജകീയ സ്വീകരണം തന്നെയാണ് ടീം ഹോട്ടലില്‍ ഒരുക്കിയത്. കാര്‍ഗില്‍ യുദ്ധവീരനാണ് ധ്രുവ് ജുറെലിന്റെ പിതാവ് നേം ഛന്ദ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആദ്യ അര്‍ധസെഞ്ചുറി തികച്ചശേഷംയ ജുറെല്‍ സല്യൂട് അടിച്ചാണ് അത് ആഘോഷിച്ചത്. സമാനമായി ടീം ഹോട്ടലിലെത്തിയ ജുറെലിനെ സല്യൂട് നല്‍കിയാണ് ഹോട്ടല്‍ അധികൃതര്‍ വരവേറ്റത്.
ഹോട്ടല്‍ ജീവനക്കാരെല്ലാം വരിവരിയായി നിന്ന് സല്യൂട് നല്കി ജുറെലിനെ സ്വീകരിക്കുന്ന വീഡിയോ രാജസ്ഥാൻ റോയല്‍സ് തന്നെയാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. ഇങ്ങനെയല്ലാതെ നിങ്ങളെ എങ്ങനെയാണ് സ്വീകരിക്കുക എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന് വീഡിയോ പോസ്റ്റ് ചെയ്തത്. ടെസ്റ്റില്‍ ഇന്ത്യക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തോടെ രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനില്‍ ജുറെല്‍ ഈ സീസണില്‍ സ്ഥിരം സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.
The only way you deserve to be welcomed, 💗🫡
— Rajasthan Royals (@rajasthanroyals)
ഇന്ത്യന്‍ ഓപ്പണറായ യശസ്വി ജയ്സ്വാളും ഇംഗ്ലണ്ട് നായകന് ജോസ് ബട്ലറും ക്യാപ്റ്റന്‍ സഞ്ജു സാംസണും ഹെറ്റ്മെയറും മിന്നും ഫോമിലുള്ള റിയാന്‍ പരാഗും എല്ലാം അടങ്ങുന്ന ബാറ്റിംഗ് നിരയിലേക്ക് ജുറെല്‍ കൂടി എത്തുന്നതോടെ കൂടുതല്‍ കരുത്തുറ്റതാകും.
രാജസ്ഥാൻ റോയൽസ് ടീം: സഞ്ജു സാംസൺ (ക്യാപ്റ്റന്‍), ജോസ് ബട്ലർ, ഷിമ്രോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, ആദം സാംപ, അവേശ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്ലർ-കാഡ്മോർ, ആബിദ് മുഷ്താഖ്, നാന്ദ്രെ ബർഗർ.
Last Updated Mar 18, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]