കണ്ണൂർ: തളിപ്പറമ്പിൽ വേടന്റെ പരിപാടിക്കിടെ ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസം. ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം.
പരിപാടി കാണാൻ എത്തിയ ആളാണ് ഫ്ലഡ് ലൈറ്റ് ടവറിൽ കയറിയത്. പ്രോഗ്രം നടക്കുന്നതിനിടെയാണ് ഉയരത്തിലുള്ള ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി അപകടകരമായ രീതിയിൽ യുവാവ് അഭ്യാസം നടത്തിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട വേടൻ പാട്ട് നിർത്തി ഇയാളോട് താഴെ ഇറങ്ങാൻ പറയുകയായിരുന്നു.
പൊലീസും വേടനും ഏറെ നേരം ശ്രമിച്ചിട്ടാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്. ഹാപ്പനസ് ഫെസ്റ്റിവലിൽ ആയിരക്കണക്കിന് ആളുകളാണ് വേടന്റെ പരിപാടി കാണാൻ എത്തിയിരുന്നത്.
സമാപന വേദിയിൽ വച്ച് വേടന്റെ കല്യാണ തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനൗൺസ് ചെയ്തു. വരുന്ന 24നാണ് വേടന്റെ വിവാഹം.
വിവാഹത്തിന് എല്ലാ ആശംസകളും നേരുന്നതായും, വേടന്റെ പാട്ടുകൾ പുതുതലമുറയെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

