തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ ജില്ലകളിലാണ് ഇന്നും നാളെയും മഴ സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും മഴ പെയ്തേക്കും. 21 മുതൽ 23 വരെ എല്ലാ ജില്ലകളിലും മഴ സാധ്യതയും പറയുന്നു. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.
ഭൂമധ്യ രേഖക്ക് സമീപം ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമായേക്കും. അതേസമയം, ഭൂമധ്യ രേഖക്ക് സമീപം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു.
നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതോടൊപ്പം ന്യൂന മർദ്ദം മുതൽ തെക്കൻ കേരളം, തമിഴ് നാട് മുകളിലൂടെ ലക്ഷദ്വീപ് വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

