തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടം ആയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിസേറിയന് നടത്തിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്റെ അച്ഛന്റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടിയെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

