തിരുവനന്തപുരം: ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് വീണ് ബൈക്കു യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വണ്ടിത്തടം എയ്സ് എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിയും പാച്ചല്ലൂർ സ്വദേശിയുമായ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്.
മണക്കാട് – അമ്പലത്തറ റൂട്ടിൽ കമലേശ്വരത്ത് വച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം. പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്കിറങ്ങിയതായിരുന്നു യുവാവ്.
സംഭമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിതാവ്: മുഹമ്മദ് അഷറഫ്.
മാതാവ്: സുമയ്യ. റിസ്വാൻ, അഫ്സൽ എന്നിവർ സഹോദരങ്ങളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

