
ഭോപ്പാൽ: പീഡനക്കേസുകളിൽ കുറ്റവാളികൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങാൻ അനുവദിക്കുന്നത് എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതിന്റെ തെളിവാണ് ഇപ്പോൾ മദ്ധ്യപ്രദേശിൽ സംഭവിച്ച 11കാരിയുടെ കൊലപാതകം. പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി 11 വയസ്സുള്ള കേൾവിയും സംസാരശേഷിയുമില്ലാത്ത പെൺകുട്ടിയുടെ ദാരുണമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിച്ച കേസിൽ പലതവണ കുറ്റവിമുക്തനായ ആളാണ് പ്രതി രമേശ് സിംഗ്. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ
പൊലൈകലയിലെ ദാബ്രിപുര സ്വദേശിയായ രമേശ് സിംഗ് 2003ലാണ് ഷാജാപൂർ ജില്ലയിലെ മുബാരിക്പൂർ ഗ്രാമത്തിൽ അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. അന്ന് കോടതി പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചു. 2013ൽ ശിക്ഷ പൂർത്തിയാക്കിയ പ്രതി 2014ൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. ഈ കേസിൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. എന്നാൽ പ്രതി രമേശ് സിംഗ് ഹൈക്കോടതിയെ സമീപിച്ചു.
2019ൽ, തിരിച്ചറിയൽ പരേഡിൽ ഇരയുടെ പിതാവ് സന്നിഹിതനായിരുന്നുവെന്നും അത് ഫലങ്ങളെ സ്വാധീനിച്ചിരിക്കാമെന്നും ചൂണ്ടിക്കാട്ടി സാങ്കേതിക കാരണങ്ങളുടെ പേരിൽ ഹൈക്കോടതി വിധി റദ്ദാക്കി. ഇതോടെ രമേശ് സിംഗ് വീണ്ടും പുറത്തിറങ്ങി. ഇപ്പോൾ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് പ്രതി.
ഫെബ്രുവരി ഒന്നിന് രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുന്നത്. പിറ്റേന്ന് രാവിലെ, കുട്ടിയെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തി. പെൺകുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായി. നില വഷളായതിനെത്തുടർന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പെൺകുട്ടി ഫെബ്രുവരി 8ന് മരണത്തിന് കീഴടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി രമേശ് സിംഗാണെന്ന് കണ്ടെത്തിയത്. 136ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചു. 46 സ്ഥലങ്ങളിൽ പരിശോധന നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ചുവന്ന ഷാളും നീലയും കറുത്ത നിറത്തിലുമുള്ള സ്പോർട്സ് ഷൂസും ധരിച്ച ഒരു ആളെ കണ്ടെത്തി. പിന്നീട് അയാൾ രമേശ് സിംഗ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ കുരാവാറിൽ നിന്ന് നർസിംഗ്ഗഡിലേക്ക് യാത്ര ചെയ്തതായി ഒരു ഓട്ടോഡ്രൈവർ സ്ഥിരീകരിച്ചു. പിന്നീട് ജയ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിയെ കണ്ടെത്തിയത്.