
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് ശ്രീക്കുട്ടി ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ ശ്രീക്കുട്ടി പങ്കുവെച്ചിരിക്കുന്നത്.
ഭർത്താവ് മനോജ് കുമാറിനൊപ്പമാണ് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ശ്രീക്കുട്ടി പ്രയാഗ്രാജിൽ എത്തിയത്. ”ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ സാധിച്ചത് തന്റെ പൂർവ ജൻമ സുകൃതമാണ്”, എന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീക്കുട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ സന്തോഷം അറിയിച്ച് രംഗത്തെത്തുന്നത്. ”നിങ്ങൾ അനുഗ്രഹീതരായ ദമ്പതികൾ ആണ്”, എന്നും കമന്റ് ബോക്സിൽ ചിലർ കുറിച്ചു.
സ്കൂൾ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന ടെലിവിഷൻ സീരിയലിലെ കഥാപാത്രം ശ്രീക്കുട്ടിയ്ക്ക് മിനിസ്ക്രീനിൽ ധാരാളം ആരാധകരെ സമ്മാനിച്ചിരുന്നു. ‘ഫൈവ് ഫിംഗേഴ്സ്’ എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെന്ന കഥാപാത്രത്തെയാണ് ശ്രീക്കുട്ടി ഓട്ടോഗ്രാഫിൽ അവതരിപ്പിച്ചത്. ശ്രീക്കുട്ടിയുടെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ടതാണ് ഓട്ടോഗ്രാഫ് സീരിയൽ. ഈ പരമ്പരയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ക്യാമറമാനായ മനോജുമായി പ്രണയത്തിലായതും വിവാഹിതരായതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
18ാമത്തെ വയസിലായിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം. 18 ആവാന്‍ വേണ്ടി കാത്തിരുന്ന്, ഓടിപ്പോയി കല്യാണം കഴിച്ചതാണ്. അങ്ങനെയൊരു തീരുമാനമെടുത്തതില്‍ പിന്നീടൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്നും തമാശയ്ക്ക് തുടങ്ങിയ പ്രണയം പിന്നെ അസ്ഥിക്ക് പിടിക്കുകയായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ ശ്രീക്കുട്ടി ആരോധകരോട് പങ്കുവയ്ക്കാറുണ്ട്. ഇവർക്ക് വേദ എന്ന ഒരു മകളുമുണ്ട്.
ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; ‘ചെമ്പനീര്‍ പൂവ്’ 350 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു