
കാലം മാറുന്നതിനൊപ്പം കോലവും മാറണമെന്നാണല്ലോ പറയപ്പെടുന്നത്. അതുപോലെ തന്നെയാണ് കേരളത്തിലെ അടുക്കളയുടെയും കഥ. ഭക്ഷണം പാകം ചെയ്യാൻ മാത്രം ഉപയോഗിച്ചിരുന്ന അടുക്കളയിലെ ലുക്കിൽ വന്ന മാറ്റവും വളരെ വലുതാണ്. ഭക്ഷണങ്ങൾ പാകം ചെയ്യാൻ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്ന് അടുക്കളകളിൽ ഉണ്ട്. മോഡുലാർ കിച്ചൻ വന്നതോടെയാണ് അടുക്കളയിൽ ഇത്രയധികം മാറ്റങ്ങൾ വന്നു തുടങ്ങിയത്. കുറഞ്ഞ ചിലവിൽ തന്നെ നിരവധി ഗുണങ്ങളാണ് മോഡുലാർ കിച്ചനുകൾക്കുള്ളത്. പലതരം മെറ്റീരിയലിൽ മോഡുലാർ കിച്ചനുകൾ ഉണ്ട്. അതനുസരിച്ചാണ് ഓരോന്നിനും വില വരുന്നത്. അതിൽ അലുമിനിയം കിച്ചനുകൾക്കാണ് ഡിമാൻഡ് കൂടുതൽ.
എന്താണ് അലുമിനിയം കിച്ചൻ?
അലുമിനിയം ക്യാബിനറ്റ് കൊണ്ട് നിർമിച്ചതാണ് അലുമിനിയം കിച്ചൻ. ഇത് ഈടുനിക്കുന്നതും ചിലവ് കുറഞ്ഞതും പ്രകൃതി സൗഹൃദവുമാണ്. അതുകൊണ്ട് തന്നെ അലുമിനിയം കിച്ചനുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.
എന്തോക്കെയാണ് ഉപയോഗങ്ങൾ?
1. അലുമിനിയം ആയതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് നശിച്ചുപോകില്ല. ഏത് ചൂടിനേയും ഈർപ്പത്തേയും പ്രതിരോധിക്കാൻ സാധിക്കും.
2. സോപ്പും വെള്ളവും ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതാണ് അലുമിനിയം. അതുകൊണ്ട് തന്നെ അധിക സമയമെടുക്കാതെ അലുമിനിയം കിച്ചനുകൾ വൃത്തിയാക്കാൻ സാധിക്കും.
3. 100 ശതമാനവും പരിസ്ഥിതി സൗഹൃദമായതിനാൽ ഇത് പുനരുപയോഗിക്കാവുന്നതും വനനശീകരണം ആവശ്യമില്ലാത്തതുമാണ്.
4. അലുമിനിയം ആയതുകൊണ്ട് തന്നെ എളുപ്പത്തിൽ തീ പടരാനുള്ള സാധ്യത വളരെ കുറവാണ്.
5. താമസം മാറുന്നതിനനുസരിച്ച് എവിടേക്ക് വേണമെങ്കിലും ഇത് മാറ്റാവുന്നതാണ്.
6. സുഷിരങ്ങൾ ഇല്ലാത്തതും ജലാംശയത്തെ ആഗിരണം ചെയ്യാത്തതും കൊണ്ട് തന്നെ ഇത് വാട്ടർപ്രൂഫ് ആണ്.
7. ഭാരം കുറവായതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കാൻ എളുപ്പമാണ്.
ബ്രഷ്ഡ്, മാറ്റ്, ഗ്ലോസി എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിലും ഫിനിഷുകളിലും അലുമിനിയം കാബിനറ്റുകൾ ലഭ്യമാണ്. ആധുനികം മുതൽ മിനിമലിസ്റ്റ് വരെയുള്ള ഏത് അടുക്കള ശൈലിക്കും യോജിച്ച രീതിയിൽ അലുമിനിയം കാബിനറ്റുകൾ രൂപകൽപ്പന ചെയ്യാൻ കഴിയും.
കറിവേപ്പില കൊണ്ട് ഇനി അടുക്കള സൂപ്പറാക്കാം; ഇങ്ങനെ ചെയ്തുനോക്കൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]