
കോഴിക്കോട്: വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി മണലാടി പറമ്പിൽ മുഹമ്മദ് നിഹാൽ (22) ആണ് മരിച്ചത്. മൂടാടി മലബാർ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ രാത്രി നിഹാൽ വീടുവിട്ടിറങ്ങി എന്നാണ് വിവരം. രാവിലെയോടെ പയ്യോളി ഹൈസ്കൂളിന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും അൽപ്പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം പ്രദേശവാസികളാണ് നിഹാലിന്റെ മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നൗഷാദിന്റെയും തെസ്നിയുടെയും മകനാണ് നിഹാൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]