
ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. മാര്‍ക്കോയുടെ വമ്പൻ വിജയത്തിന് ശേഷമെത്തുന്ന സിനിമ ആയതിനാല്‍ ഗെറ്റ് സെറ്റ് ബേബിയിലും 100 കോടി പ്രതീക്ഷയുണ്ട് ആരാധകര്‍ക്ക്.
കിംഗ്സ്മെൻ എൽഎൽപിയുടെയും സ്കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി,സാം ജോർജ്ജ്, അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് എന്നതാണ് പുതിയ അപ്ഡേറ്റ്.
പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കെ ജോർജ് ആണ്. മേക്കപ്പ് ജിതേഷ് പൊയ്യ ആണ്. സൗണ്ട് ഡിസൈൻ ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്സ്.
ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ നര്‍മത്തിന്റെ മേമ്പൊടിയോടെ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എന്റര്ടെയ്നര് ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. പ്രൊമോഷൻ കൺസൾട്ടന്റ വിപിൻ കുമാർ വി ആണ്. പിആർഒ എ എസ് ദിനേശ്.
Read More: സൂപ്പര്‍താരത്തിന്റെ സഹായിയായി, ഡ്രൈവറായി, ഇന്ന് 12800 കോടിയുടെ ആസ്തിയുമായി ആ നിര്‍മാതാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]