
ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം മുതൽ രണ്ടു തവണ ബോർഡ് പരീക്ഷകൾ സെൻട്രൽ ബോർഡ് ബോർഡ് ഒഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) നടത്തുമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുന്നതിനുവേണ്ടിയാണ് പുതിയ നീക്കം. 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി (എഇപി) യോജിപ്പിച്ചാണ് പരിഷ്കരണം കൊണ്ടുവരുന്നത്. പുതിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുന്നതോടെ വിദ്യാർത്ഥികൾക്ക് രണ്ട് തവണ ബോർഡ് പരീക്ഷകൾ എഴുതാൻ സാധിക്കും. ഇതിൽ നിന്ന് മെച്ചപ്പെട്ട മാർക്ക് തിരഞ്ഞെടുത്ത് ഭാവിയിലേക്കുളള പഠനത്തിന് ഉപയോഗിക്കാം.
വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്തുണ്ടാകുന്ന ഉയർന്ന സമ്മർദ്ദം പരിഹരിക്കാൻ വേണ്ടിയാണ് സിബിഎസ്ഇ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുൻപ് തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തത വരുത്തിയിരുന്നു. എൻടിഎ പരീക്ഷകളെ യുപിഎസ്സി മാതൃകയിൽ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എൻടിഎയുടെ നവീകരണത്തിനായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു.
പരീക്ഷാ പരിഷ്കാരങ്ങൾക്ക് പുറമേ 2026-27 അദ്ധ്യയന വർഷം മുതൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുളള 260 വിദേശ വിദേശസ്കൂളുകൾക്കായി സിബിഎസ്ഇ ആഗോള പാഠ്യപദ്ധതി പുറത്തിറക്കും. ഇന്ത്യൻ വിദ്യാഭ്യാസ മൂല്യങ്ങളുടെയും ആഗോള മികച്ച രീതികളുടെയു യോജിപ്പിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന തരത്തിലായിരിക്കും പദ്ധതി. പാഠ്യപദ്ധതിയിൽ പ്രധാന ഇന്ത്യൻ വിഷയങ്ങളും ചേർക്കും. വിദ്യാഭ്യാസ രംഗത്ത് സുഗമമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സിബിഎസ്ഇ അദ്ധ്യാപക പരിശീലന പരിപാടികളും നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]