
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതി പിടിയിൽ. വടകര സ്വദേശി മുഹമ്മദ് നജീറാണ് പിടിയിലായത്. യുവതിയിൽ നിന്നും തട്ടിയെടുത്ത 25 പവനിൽ 14 പവൻ വടകരയിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.
ചൊവ്വ സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച് സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു. സമാനമായ രീതിയിൽ നജീർ വിവിധ സ്ഥലങ്ങളിൽ പ്രണയത്തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോവായ യുവതികളോട് ഇൻസ്റ്റഗ്രാം വഴി പ്രണയബന്ധം സ്ഥാപിച്ചാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]