
കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ പാകിസ്ഥാൻ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
നിലവിലെ ചാമ്പ്യൻമാര് കൂടിയായ പാകിസ്ഥാന് വെറുമൊരു ടൂർണമെന്റല്ല ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി. നീണ്ട ഇരുപത്തിയൊൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം പാകിസ്ഥാൻ വേദിയാവുന്ന ആദ്യ പ്രധാന ഐ സി സി ക്രിക്കറ്റ് ടൂർണമെന്റ് കൂടിയാണിത്. അതുകൊണ്ടുതന്നെ പാകിസ്ഥാന് മത്സരത്തിൽ മാത്രമല്ല സംഘാടനത്തിലും തിളങ്ങേണ്ടത് അനിവാര്യമാണ്. ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ന്യൂസിലൻഡിനെതിരെ ജയിച്ച് തുടങ്ങേണ്ടത് നിലവിലെ ചാമ്പ്യൻമാർക്ക് അഭിമാനപ്രശ്നം കൂടിയാണ്.
ത്രിരാഷ്ട്ര പരമ്പരയിലെ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന പാകിസ്ഥാന് പേസർ ഹാരിസ് റൗഫ് പരിക്കുമാറി തിരിച്ചെത്തുന്നുവെന്നത് ആശ്വാസകരമാണ്. ഫഖർ സമാൻ, ബാബർ അസം, നായകൻ മുഹമ്മദ് റിസ്വാൻ എന്നിവരിലാണ് റൺസ് പ്രതീക്ഷ. ബാബറിന്റെ സമീപകാലത്തെ മോശം ഫോം ആശങ്കാണ്. ബൗളിംഗില്‍ ഷഹീൻഷാ അഫ്രീദിയും നസീം ഷായും നയിക്കുന്ന പേസ് നിരയും ഫോം വീണ്ടെടുക്കണം.
രഞ്ജി ട്രോഫി സെമി: ജയമല്ല, ഗുജറാത്തിനെതിരെ പ്രതിരോധ കോട്ട കെട്ടിയ കേരളത്തിന്റെ ലക്ഷ്യം മറ്റൊന്ന്
ആദ്യമത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ലോക്കി ഫെർഗ്യൂസൺ പരിക്കേറ്റ് മടങ്ങിയ ആഘാതത്തിലാണ് കിവീസ്. പകരം കെയ്ൽ ജെയ്മീസനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ടീമിനൊപ്പം ചേരാൻ വൈകും. ഫീൽഡിംഗിനിടെ പരിക്കേറ്റ രച്ചിൻ രവീന്ദ്രയും പാകിസ്ഥാനെതിരെ കളിക്കാനിടയില്ല. പകരം വിൽ യംഗ് ഓപ്പണറാവും. റണ്ണൊഴുകുന്ന കറാച്ചിയിൽ കെയ്ൻ വില്യംസൺ, ഡെവോൺ കോൺവേ, ഡാരിൽ മിച്ചൽ, ടോം ലാഥം എന്നിവരുടെ ബാറ്റുകൾ നിർണായകമാവും. ചാമ്പ്യൻസ് ട്രോഫിയിൽ ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ജയം ന്യൂസിലൻഡിനൊപ്പമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]