
സിനിമ സ്വപ്നമേ അല്ലാതിരുന്ന ഒരാള്‍. ഐഎസ്കാരൻ ആകാൻ കൊതിച്ച വിദ്യാര്‍ഥി. പാരമ്പര്യത്തിന്റെ വഴിയില്‍ സിനിമയില്‍ എത്തുകയും സൂപ്പര്‍ഹിറ്റ് നിര്മാതാവാകുകയും ചെയ്ത അപൂര്‍വ കഥയാണ് സാജിദ് നാദിയാവാലയുടേത്. 40ഓളം വൻ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ഇന്നലെ ജന്മദിനം ആഘോഷിച്ച സാജിദ് നാദിയാവാല.
മുംബയിലാണ് സാജിദ് നാദിയാദ്വാലയുടെ ജനനം. സാജിദ് നാദിയാവാലയുടെ അച്ഛൻ സുലേമാനും സിനിമ നിര്‍മാതാവായിരുന്നു. സാജിദിന്റെ അപ്പൂപ്പൻ അബ്ദുള്‍ കരീമാകട്ടേ പേരുകേട്ട സിനിമാ നിര്‍മാതാവും. അദ്ദേഹം 100ലധികം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
ഇതൊന്നും കുഞ്ഞ് സാജിദിന്റെ സ്വാധീനിച്ചിട്ടേയില്ല. പഠനത്തില്‍ മിടുക്കനും ആയിരുന്നു സാജിദ്. ബിരുദ പഠനത്തിന്റെ കാലത്ത് ഐഎഎസ് സ്വപ്നമായിരുന്നു സാജിദ് നാദിയാവാലയ്ക്ക്. എന്നാല്‍ സാഹചര്യത്താല്‍ സിനിമയിലേക്ക് എത്തിപ്പെട്ടു.
ഘുലാമി എന്ന സിനിമ നിര്‍മിച്ചത് അദ്ദേഹത്തിന്റെ അമ്മാവൻ അബ്ദുള്‍ ഗാഫറാണ്. ധര്മേന്ദ്രയടക്കം നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഘുലാമായിയില് അസിസ്റ്റന്റായി നിയോഗിക്കപ്പെട്ടു. ധര്‍മേന്ദ്രയുടെ കാര്യങ്ങള്‍ നോക്കുകയായിരുന്നു ചുമതല. സെറ്റില്‍ ചായ കൊണ്ടുവരുന്നതടക്കം സഹായിയായി. മാത്രമല്ല സെറ്റില്‍ ഡ്രൈവര്‍ ഇല്ലെങ്കില്‍ അദ്ദേഹം ഡ്രൈവറുമായി. അങ്ങനെ ധര്‍മേന്ദ്രയുടെ ഡ്രൈവറായും ചില സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയൊന്നാം വയസ്സിലെ കഥയാണ് ഇത്. അങ്ങനെ മൂന്ന് വര്‍ഷത്തോളം സിനിമയില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയഞ്ചാം വയസ്സില്‍ നിര്‍മാണ കമ്പനി ആരംഭിച്ചു. മിക്കതും സൂപ്പര്‍ ഹിറ്റ് സിനിമകള്‍. അതിനിടയ്ക്ക് സാജിദ് തിരക്കഥാകൃത്തുമായി ഹൗസ്ഫുള്ളിന്റെ. അദ്ദേഹം പിന്നീട് കിക്കിന്റെ സംവിധായകനുമായി. സാജിദ് നിരവധി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കാനും ശ്രദ്ധിച്ച ഒരു നിര്‍മാതാവാണ് എന്ന പ്രത്യേകതയുമുണ്ട്. ഐഎസ്കാരനാകാൻ കൊതിച്ച സാജിദ് 12800 കോടി ആസ്തിയുടെ ഉടമയാണ് ഇന്ന് എന്നതാണ് വാസ്തവം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]