
കാമ്പ് നൂ: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയോ വയ്യോക്കാനയെ ഏക പക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബാഴ്സലോണ പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ടായിരുന്ന റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും കഴിഞ്ഞ മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങിയത് ബാഴ്സയുടെ ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചെത്തൽ എളുപ്പമാക്കി. ബാഴ്സയ്ക്കും റയലിനും 24 മത്സരങ്ങളിൽ നിന്ന് 51 പോയിൻ്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള ബാഴ്സ ഒന്നാം സ്ഥനത്തേക്ക് കയറുകയായിരുന്നു.
ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 28-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി റോബർട്ട് ലെവൻഡോസ്കിയാണ് ആതിഥേയരുടെ ജയമുറപ്പിച്ചത്.
ഈ സീസണിൽ ലെവൻ്റെ ഇരുപതാം ഗോൾ ആയിരുന്നു ഇത്.