
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയ്ന്റ്സിനെ 5 വിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യൻസ് സീസണിലെ ആദ്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയ്ന്റ്സ് 20 ഓവറിൽ 120 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ മുംബയ് 16.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി 122/5.മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ നാറ്റ് സ്കൈവർ ബ്രന്റ് ( 39 പന്തിൽ 57 റൺസ്, 2 വിക്കറ്റ്), ഹെയ്ലി മാത്യൂസ് ( 17 റൺസ്,3 വിക്കറ്റ്) എന്നിവരാണ് മുംബയ്യുടെ വിജയ ശില്പികൾ. മലയാളി താരം സജന (പുറത്താകാതെ 6 പന്തിൽ 10) ഫോറടിച്ചാണ് മുംബയ്യുടെ വിജയറൺ നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]