
മലപ്പുറം: സെവൻസ് മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗം പാളി. കാണികൾക്കിടയിലേക്ക് പടക്കം വീണ് 22 പേർക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീഴുകയായിരുന്നു.
മൈതാനത്ത് നിന്ന് ഉയരത്തില്‍ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടി. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറി ഓടി. ഇതിനിടെയാണ് 19 പേർക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]