

ജിയോയുടെ വൈഫൈ കണക്ഷൻ എടുക്കുന്നവർ സൂക്ഷിച്ചോ..! നിങ്ങൾ ചെന്ന് ചാടുന്നത് പടുകുഴിയിലേക്ക് !
സ്വന്തം ലേഖകൻ
കോട്ടയം: ‘ജിയോയുടെ വൈഫൈ കണക്ഷൻ എടുക്കുന്നവർ രണ്ട് വട്ടം ആലോചിച്ചിട്ട് വേണം എടുക്കുവാൻ . നിങ്ങൾ ചെന്ന് ചാടുന്നത് പടുകുഴിയിലേക്കാവും.
കോട്ടയം നാഗമ്പടം സ്വദേശിയായ യുവാവിൻ്റെ വീട്ടിലേക്ക് എടുത്ത വൈഫൈ കണക്ഷന് പ്രതിമാസം 1000 രൂപ വീതമാണ് ബിൽ അടച്ചു കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ 2500 രൂപ ബിൽ വന്നു. യുവാവ് ഉടൻ തന്നെ ജിയോയുടെ കസ്റ്റമർ കെയറിൽ വിളിച്ചു. ബിൽ ചെയ്തതിനാൽ പണം അടയ്ക്കണമെന്നും അടുത്ത മാസത്തേ ബില്ലിൽ അധികമുള്ള തുക കുറവ് വരുമെന്നും അറിയിച്ചു. ഇതനുസരിച്ച് യുവാവ് 2500 രൂപ അടച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുടുതൽ വാങ്ങിയ പണം തിരികെ നൽകിയില്ലന്ന് മാത്രമല്ല ജനുവരി മാസവും അഞ്ഞൂറ് രൂപയുടെ അധിക ബിൽ വന്നു. കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ അധികം വാങ്ങിയ തുക ഒന്നിച്ച് തിരികെ നൽകാമെന്നായി. ഇതോടെ തട്ടിപ്പ് മനസിലായ യുവാവ് ജിയോയുടെ വൈഫൈ കണക്ഷൻ കട്ട് ചെയ്യുകയും തട്ടിപ്പ് കാണിച്ച് അധികമായി വാങ്ങിയ തുക തിരികെ ലഭിക്കുന്നതിനായി കൺസ്യൂമർ കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]