

ഒന്നര വയസുകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; ചോദ്യം ചെയ്ത് വിട്ടയച്ച കോട്ടയം സ്വദേശിനിയായ അമ്മയുടെ അറസ്റ്റ് ഉടൻ ; പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്
സ്വന്തം ലേഖകൻ
പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. പാലക്കാട് ഷൊർണൂരിൽ ഇന്നലെ രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
യുവതി കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിയത്. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കോട്ടയം സ്വദേശിയായ യുവതിയാണ് കുഞ്ഞിന്റെ അമ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]