
കൊച്ചി – ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചത് മോഹനനും സി പി എമ്മിനും ഒരു പോലെ ആശ്വാസമായി. അല്ലെങ്കില്‍ സി പി എം തീര്‍ത്തും വെട്ടിലായനേ. പി. മോഹനന് ഉള്‍പ്പെടെ മറ്റ് 22 പേരെ വിചാരണ കോടതി വെറുതെ വിട്ടത് ഹൈക്കോടതി ഇന്ന് ശരിവെയക്കുകയായിരുന്നു. എന്നാല്‍ കെ കെ കൃഷ്ണന്, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ഇവരോട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പി മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എം എല്‍ എ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ചന്ദ്രശേഖരന് വധക്കേസില്‍ സി പി എമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയത് പി മോഹനനെ പ്രതിയാക്കിയ നടപടിയായിരുന്നു. ചന്ദ്രശേഖരരനെ കൊലപ്പെടുത്താന്‍ വേണ്ടി നടത്തുന്ന ഗൂഡാലോചനയെക്കുറിച്ച് മോഹനന് അറിവുണ്ടായിരുന്നുവെന്നതാണ് പ്രതിയാക്കാന്‍ കാരണമായി അന്വേഷണ സംഘം പറഞ്ഞിരുന്നത്. പിന്നീട് വിചാരക്കോടതി മോഹനനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയപ്പോഴാണ് സി പി എമ്മിന് ആശ്വാസമായത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ കെ.കെ.രമ എം എല്‍ സര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലും സി പി എമ്മിന് ആശങ്കയുണ്ടായിരുന്നെങ്കിലും വെറുതെ വിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അംഗീകരിച്ചതോടെ മോഹനനും പാര്‍ട്ടിക്കും ഒരു പോലെ ആശ്വാസമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]