

സംസ്ഥാന സർക്കാരിന്റെ കെ അരി സംബന്ധിച്ച് ഈ ആഴ്ച്ച തീരുമാനമാകും; വിതരണം ചെയ്യുക പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി; കേന്ദ്രസർക്കാരിന്റെ ഭാരത് അരിയെക്കാള്‍ വിലകുറവ്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാരിന്റെ കെ അരി ഈ ആഴ്ച്ച എത്തിയേക്കും
കെ അരി സംബന്ധിച്ച് ഈ ആഴ്ച്ച തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ ഭാരത് അരിയെക്കാള്‍ വിലകുറവിലാകും കെ അരി വിതരണം ചെയ്യുക.
റേഷൻകടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സംവിധാനങ്ങളിലൂടെയാകും കെ അരിയുടെ വിതരണം. നാഫെഡ് വിപണനകേന്ദ്രങ്ങളിലൂടെയാണ് ‘ഭാരത് അരി’യുടെ വിതരണം ചെയ്യുന്നത്. എന്നാല്‍, കെ-അരി പൊതുവിതരണ സംവിധാനംവഴി ലഭ്യമാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നീല, വെള്ള കാർഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന. റേഷൻകാർഡുകാർക്ക് ഇപ്പോഴുള്ള വിഹിതത്തിനുപുറമേ കെ-അരി ലഭ്യമാക്കും. ചമ്പാവ്, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജയ, കുറുവ തുടങ്ങിയവ ഉള്‍പ്പെടുത്തും.
ഇവയുടെ സ്റ്റോക്കെടുക്കാൻ സിവില്‍ സപ്ലൈസ് കമ്മിഷണർക്കും ഡയറക്ടർമാർക്കുമൊക്കെ നിർദേശം നല്‍കിക്കഴിഞ്ഞു. എഫ്.സി.ഐ.വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ-ബ്രാൻഡില്‍ ഉള്‍പ്പെടുത്തി റേഷൻ കാർഡുകാർക്ക് നല്‍കും.
പദ്ധതിശുപാർശ ഭക്ഷ്യവകുപ്പ് ഈയാഴ്ചതന്നെ തയ്യാറാക്കും. തുടർന്ന്, മന്ത്രിസഭായോഗം തീരുമാനമെടുക്കേണ്ടി വരും. മാർച്ച് ആദ്യവാരം ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനുമുൻപ് വിതരണം തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]