

ഉദ്ഘാടന പരിപാടികളിലും ഉത്സവാഘോഷങ്ങളിലും സജീവമായി തോമസ് ചാഴിക്കാടൻ; എൽ ഡി എഫ് സ്ഥാനാർത്ഥിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് നാട്
കോട്ടയം: തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രചാരണ രംഗത്ത് സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ.
ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് രംഗം കീഴടക്കിയതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്തിയ തോമസ് ചാഴിക്കാടൻ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ഇന്നലെ രാവിലെ കൂത്താട്ടുകുളം പുതുവേലിയിൽ നിന്നാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടക്കം കുറിച്ചത്.
കെ സി വൈ എല്ലിൻ്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാന ചടങ്ങിൽ ആദ്യം പങ്കെടുത്തു. തുടർന്ന് തിരുവഞ്ചൂർ യാക്കാബായ പള്ളിയിൽ 125 ആം വാർഷികാഘോഷത്തിൽ പങ്കെടുത്തു. ഇവിടെ വൻ സ്വീകരണമാണ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ വൈക്കം മേഖലാ സമ്മേളനത്തിൽ കുറുപ്പന്തറയിൽ സ്ഥാനാർത്ഥി പങ്കെടുത്തു. ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തുന്ന വലിയ സ്വീകരണമാണ് ഇവിടെ സഭയുടെ നേതൃത്വത്തിൽ ഒരുക്കിയത്. അയ്മനം ബാങ്കിൻ്റെ നൂറാം വാർഷികത്തിലും കാരിത്താസ് ആയുർവേദ ആശുപത്രിയുടെ 25 വാർഷികത്തിലും ചെങ്ങളം ബാങ്കിൻ്റെ നൂറാം വാർഷികാഘോഷത്തിലും മന്ത്രി വി എൻ വാസവനൊപ്പം സ്ഥാനാർഥി പങ്കെടുത്തു.
ഇതിനിടെ മാധ്യമപ്രവർത്തകരെ നേരിൽ കണ്ട സ്ഥാനാർത്ഥി ചോദ്യങ്ങൾക്ക് മറുപടി പറയാനും സമയം കണ്ടെത്തി. വൈകിട്ട് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വാസവനൊപ്പവും സമയം ചിലവഴിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]