
ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന് ആര് എന്ന ചോദ്യത്തിന് എപ്പോഴും ഉത്തരമായി വരുന്ന പേരാണ് സംവിധായകന് ഷങ്കറിന്റെ പേര്. ഇപ്പോഴിതാ സിനിമ വിശേഷമല്ല ഷങ്കറിന്റെ വീട്ടിലെ വിശേഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഷങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയാകാന്‍ പോകുന്നു. തരുണ്‍ കാര്‍ത്തിക്കാണ് വരന്.
ഷങ്കറിന്റെ സംഘത്തിലെ സഹ സംവിധായകനാണ് തരുണ്‍. ഷങ്കറിന്റെ രണ്ടാമത്തെ മകളും നടിയുമായ അതിഥിയാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ടത്. നിരവധിപ്പേരാണ് പുതിയ ജോഡിക്ക് ആശംസ നേരുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങാണ് വിവാഹ നിശ്ചയത്തിന് നടന്നത് എന്നാണ് വിവരം.
ഐശ്വര്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2021ല്‍ വലിയ ചടങ്ങില്‍ രോഹിത്ത് എന്ന ക്രിക്കറ്റ് താരത്തെ ഐശ്വര്യ വിവാഹം കഴിച്ചിരുന്നു. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അടക്കം വലിയ താര നിര തന്നെ കോവിഡ് കാലത്ത് നടന്ന വിവാഹത്തില്‍ പങ്കെടുത്തു. എന്നാല്‍ വെറും രണ്ട് മാസം മാത്രമാണ് ഈ വിവാഹ ബന്ധം നിന്നത്.
എന്നാല്‍ ക്രിക്കറ്റ് കോച്ച് താമരൈ കണ്ണനെതിരെ ലൈംഗിക വിവാദം ഏറെ ചര്‍ച്ചയായിരുന്നു അക്കാലത്ത്. വലിയ സംഭവത്തില്‍ രോഹിത്തിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. പിന്നാലെ സംവിധായകന് ഷങ്കര്‍ കൊവിഡ് മാറിയ ശേഷം ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന് ഉപേക്ഷിച്ചു. പിന്നീട് ഇവര്‍ പിരിഞ്ഞതാണ് അറിഞ്ഞത്.
അതേ സമയം 2.0യ്ക്ക് ശേഷം ഷങ്കറിന്റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്റെ കാരണം ഷങ്കറിന്റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ട്.
Last Updated Feb 18, 2024, 9:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]