
തിരുവനന്തപുരം: തിരുവനന്തപുരത്ത് മീൻകുളത്തിൽ വീണ് നാല് വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം കല്ലറ – ഇരുളൂർ രതീഷ് ഭവനിൽ സതിരാജിന്റ മകൻ ആദിത്യൻ (4) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ മീൻകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കുളത്തിൽ അമ്മയും മകനും തുണി കഴുകിയ ശേഷം വീട്ടിലേക്ക് പോകുന്ന വഴിയിൽ കുട്ടി തിരിച്ച് വീണ്ടും പോയി എന്നാണ് പറയുന്നത്.
തുണിവിരിച്ച ശേഷം കുട്ടിയെ കാണാതായതോടെ നോക്കിയപ്പോൾ കുട്ടി കുളത്തിൽ കാണുന്നത്. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥിമിക ചികിത്സ നൽകി ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദ്ദേഹം തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.
Last Updated Feb 18, 2024, 8:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]