
ടെഹ്റാന്- ഐ ഫോണ്‍ നിരോധിക്കപ്പെട്ട ഇറാനില്‍ വിലകുറഞ്ഞ ഐഫോണുകള്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അധികൃതര്‍ ഒരാളെ അറസ്റ്റ് ചെയ്തു, കൂടുതല്‍ പേര് കുടുങ്ങുമെന്നാണ് സൂചന.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് കൗറോഷ് കമ്പനി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളെ പിടികൂടിയത്. കേസിലെ പ്രധാന പ്രതി രാജ്യം വിട്ടു. രണ്ട് പേരെക്കൂടി തിരയുന്നു. പ്രധാന പ്രതിയുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടിയതായി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുതല്‍, അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ നിര്‍മ്മിച്ച എല്ലാ പുതിയ ഐഫോണ്‍ മോഡലുകളുടെയും ഔദ്യോഗിക രജിസ്ട്രേഷന് ഇറാന് നിരോധിച്ചിരുന്നു. എല്ലാ ഐഫോണ്‍ 15 മോഡലുകളെയും ബാധിക്കുന്ന തരത്തില്‍ ഈ വര്‍ഷം നിരോധം നീട്ടുകയും ചെയ്തു.
ഇറാനിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഫോണുകളും പ്രവേശിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിയമം. വിനോദസഞ്ചാരികളുടെ ഫോണുകള്‍ക്കുപോലും ഇത് ബാധകമാണ്. അല്ലാത്തപക്ഷം അവ നിരോധിത വസ്തുവായി കണക്കാക്കും. പ്രാദേശിക സിം കാര്‍ഡില്‍ ഒരു മാസത്തേക്ക് മാത്രമേ നെറ്റ്വര്‍ക്ക് കവറേജ് ലഭിക്കുകയുള്ളൂ.
എല്ലാ പുതിയ ഐഫോണ്‍ 14, 15 ഹാന്‍ഡ്സെറ്റുകളും ഇറാനിലേക്ക് കടത്തുന്നുണ്ട്. ടെഹ്റാനിലെയും രാജ്യത്തുടനീളവുമുള്ള കടകളില്‍ അവ കണ്ടെത്താനാകും. ഇതിനിടെയാണ് വില കുറഞ്ഞ ഫോണുകളുമായി കമ്പനി രംഗപ്രവേശം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
