

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തില്‍ ഗരുഢൻ തൂക്കത്തിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന് വിമർശനം
പത്തനംതിട്ട: ക്ഷേത്രത്തിലെ ഗരുഢൻ തൂക്കം വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു.
പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് കുഞ്ഞ് തൂക്കുകാരന്റെ കെെയില്‍ നിന്ന് താഴെ വീണത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത്തവണ ഇവിടെ 624തൂക്കങ്ങളാണ് നടന്നത്. ഇതില്‍124 കൂട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. തെക്കൻ കേരളത്തില്‍ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]