

മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചത് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍; അന്വേഷണം അവസാനിക്കുന്നതു മാറിനില്‍ക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാരെന്ന് തെളിയിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മകളുടെ കമ്പനിയിലേക്ക് ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്ന് എത്ര പണം വന്നിട്ടുണ്ടെന്നു ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അവസാനിക്കുന്നതു വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട വിവാദം ഉണ്ടാകുന്നതിനു മുൻപുതന്നെ 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് എക്സാലോജിക്കിനോടു വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എക്സാലോജിക് കമ്പനിയിലേക്കു വിവിധ ചാരിറ്റബിള്‍ സ്ഥാപനങ്ങളും കമ്ബനികളും എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നെന്നും ആരാണ് പണം അയച്ചതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട റജിസ്ട്രാര്‍ ഓഫ് കമ്ബനീസ് എക്സാലോജിക്കിനു കത്ത് നല്‍കിയിട്ടുണ്ടെന്നും വിധിയിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സിഎംആര്‍എല്‍ മാത്രമല്ല മറ്റു പല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ മാസവും പണം അയച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണു വിധിയിലുള്ളത്. ഒരു സര്‍വീസും നല്‍കാതെ ഈ കമ്ബനിയിലേക്ക് എങ്ങനെയാണു പണം എത്തുന്നത്. ഇതേക്കുറിച്ചു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം”- സതീശൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]