

കോട്ടയം ചിങ്ങവനത്ത് കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പനച്ചിക്കാട് സ്വദേശി അറസ്റ്റിൽ
ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
പനച്ചിക്കാട് കുഴിമറ്റം പെരുഞ്ചേരിക്കുന്ന് ഭാഗത്ത് മഠത്തിൽപറമ്പിൽ വീട്ടിൽ തോമസ് എം.പി (58) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പതിനഞ്ചാം തീയതി രാത്രി 10:30 മണിയോടുകൂടി തന്റെ ബന്ധുവായ പനച്ചിക്കാട് വെള്ളത്തുരുത്തി സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെരിഞ്ചേരിക്കുന്ന് ഭാഗത്ത് വച്ച് ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് വയറിന് കുത്തുകയുമായിരുന്നു. ഇയാൾക്ക് യുവാവിനോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ വിരോധം നിലനിന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ പ്രകാശ് ആർ, എസ്.ഐ മാരായ സജീർ, താജുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]