തിരുവനന്തപുരം: മലയാളി സൂപ്പര്‍താരം സഞ്ജു വി സാംസണ് തകര്‍പ്പന്‍ ഫോമിലാണ്. അവസാനം കളിച്ച അഞ്ച് രാജ്യാന്തര മത്സരങ്ങളില്‍ മൂന്ന് തവണ സെഞ്ച്വറികള്‍ അടിച്ച് കൂട്ടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത മാസം പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ താരത്തിന് ഇടം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെഎല്‍ രാഹുലും ആണ് ടീമില്‍ ഇടം നേടിയത്.
സഞ്ജുവിനെ തഴഞ്ഞതിന് പിന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്നും വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്നും ആരാധകര്‍ കരുതുന്നു. കടുത്ത രോഷമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ആരാധകര്‍ പങ്കുവയ്ക്കുന്നത്. ചിലരുടെ ഈഗോയുടെ ഇരയാണ് സഞ്ജുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ് സാംസണ് വിശ്വനാഥ്. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയര്‍ ഇല്ലാതാക്കാനുള്ള ശ്രമം ഇതിന് മുമ്പും നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും പിതാവ് പറയുന്നു. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. വേറേയും താരങ്ങളുണ്ട്. എന്നാല്‍ അവരെല്ലാം വിജയ് ഹസാരെ കളിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചില കാരണങ്ങള്‍ കണ്ടെത്തി അവര്‍ സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് ക്യാമ്പിന് മുമ്പേ താനറിഞ്ഞിരുന്നുവെന്നും സാംസണ് വിശ്വനാഥ് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷനിലെ എല്ലാവരും പ്രശ്നക്കാരല്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ക്ക് മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു സാംസണെ ഇല്ലാതാക്കാനുള്ള ശ്രമം മുമ്പ് നടന്നപ്പോള്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു ഇടപെട്ടതെന്നും പിതാവ് വെളിപ്പെടുത്തി. തന്റെ മൂത്ത മകന് സാലിയുടെ കരിയര്‍ ഇല്ലാതാക്കിയതും ചിലരുടെ ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില് അത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.