‘കണ്ടതും കേട്ടതും’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയിലെ അറിയാക്കഥകൾ സംവിധായാകൻ ആലപ്പി അഷ്റഫ് വെളിപ്പെടുത്താറുണ്ട്. നടി കനകയെക്കുറിച്ചും, ബിജു മേനോനെക്കുറിച്ചും പ്രേംനസീറിനെക്കുറിച്ചുമൊക്കെ അദ്ദേഹം മുമ്പ് വീഡിയോ ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിന്നതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ടുള്ള ഒരു യൂട്യൂബറുടെ ആരോപണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
‘ഞാൻ രണ്ട് വർഷം ദിലീപിന്റെ പിറകെ ഡേറ്റിന് വേണ്ടി നടന്നിരുന്നെന്നും അത് കൊടുക്കാത്തതിന്റെ വൈരാഗ്യം കൊണ്ടാണ് ഞാൻ നടിയുടെ ഒപ്പം നിന്നതെന്നാണ് ഒരു യൂട്യൂബറുടെ ആക്ഷേപം. ജീവിതത്തിൽ രണ്ട് വർഷം പോയിട്ട് രണ്ട് മിനിട്ട് പോലും ഞാൻ ദിലീപുമായി സംസാരിച്ചിട്ടില്ല. ഈ സത്യം ദിലീപിനുമറിയാം.
വ്യക്തിപരമായി ദിലീപുമായി എനിക്ക് വൈരാഗ്യവുമില്ല, ബന്ധവുമില്ല. നീതിക്ക് വേണ്ടി അതിജീവിതയ്ക്കൊപ്പം നിന്നത് എന്റെ നിലപാടാണ്. ഈ യൂട്യൂബർക്ക് ബാക്കിയുള്ള കാര്യങ്ങൾക്ക് മറുപടി കൊടുക്കാൻ ഞാൻ നിയമപരമായി നീങ്ങുന്നുമുണ്ട്. നേർവഴിയിലൂടെ സഞ്ചരിച്ചാൽ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവരും. ഒരുപാട് കല്ലും മുള്ളും ചവിട്ടേണ്ടിവരും. അതാണ് ജീവിതം. പക്ഷേ ഒരുകാര്യമുണ്ട്. ലഭിച്ച ഒന്നിലും അഹങ്കരിക്കരുത്. കാരണം നേടാനെടുത്ത സമയത്തിന്റെ ഒരംശം വേണ്ട എല്ലാം നഷ്ടപ്പെടാൻ.’- അദ്ദേഹം പറഞ്ഞു. സംവിധായകൻ ലാൽ ജോസിനെ കാണാൻ പോയപ്പോഴുണ്ടായ തന്റെ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയ വീഡിയോയിലാണ് അദ്ദേഹം ദിലീപിനെക്കുറിച്ചും സംസാരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]