

കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിക്കുന്നവരാണോ നിങ്ങൾ….? ഈ ആഹാരസാധനങ്ങള്‍ ഇവയ്ക്കൊപ്പം ഒരിക്കലും കഴിക്കരുത്; ആരോഗ്യത്തിന് ഹാനികരമാകുന്നത് ഇങ്ങനെ…..
കോട്ടയം: കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിക്കുന്നതാണ് മലയാളികളുടെ ശീലം.
അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വസ്തുത പലരും വിസ്മരിക്കുന്നു.
കൃത്യമായ നിയന്ത്രണമില്ലാതെ ആഹാരം കഴിക്കരുത്. നല്ല ഭക്ഷണം ശരിയായ സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കഴിയ്ക്കുക എന്നതാണ് ആഹാരകാര്യത്തിന്റെ അടിസ്ഥാന തത്വം.
എല്ലാം കഴിക്കേണ്ടതിന് ഒരു പ്രത്യേക രീതിയുണ്ട്. ചില ആഹാരങ്ങള്‍ ചില ആഹാരങ്ങള്‍ക്കൊപ്പം കഴിക്കരുത്. അത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും. ആയുർവേദം വിധിക്കുന്ന ചില ഭക്ഷണനിയന്ത്രണങ്ങള്‍. ഇപ്രകാരമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചിക്കനും മീനും ഒരിക്കലും പാല്, എള്ള്, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയ്ക്കൊപ്പം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കും.
ഉപ്പിലിട്ടവയും പാലും അടുത്തടുത്ത് കുടിക്കരുത്. അവ പരമാവധി രണ്ട് സമയങ്ങളിലായി കഴിക്കാൻ ശ്രമിക്കുക.
പാലും നാരങ്ങയും ഒരുമിച്ച് കഴിക്കരുത്. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും. അതുപോലെ, പുളിയുള്ള ഭക്ഷണങ്ങളൊന്നും പാലിനൊപ്പം കഴിയ്ക്കരുത്.
പാല്, തൈര്, സംഭാരം എന്നിവയ്ക്കൊപ്പം പഴം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കുക മാത്രമല്ല, ശരീരത്തില്‍ ടോക്സിനുകള്‍ ഉല്പാദിപ്പിച്ച് ചുമയും ജലദോഷത്തിനും കാരണമാകും.
ഭക്ഷണത്തിനു ശേഷം തണുത്ത സാധനങ്ങള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കണം. ഒരുകാരണവശാലും രാത്രി ഭക്ഷണത്തിന് ശേഷം ഫ്രിഡ്ജില്‍ വച്ച ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങള്‍, അലർജി, ജലദോഷം എന്നിവയ്ക്കു കാരണമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]