
തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് ടി.എൻ പ്രതാപനായി കോൺഗ്രസ് ഓഫീസിലും ചുവരെഴുത്ത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ചുവരെഴുതരുതെന്ന പ്രതിപക്ഷ നേതാവിന്റെത് ഉൾപ്പെടെയുള്ള വിലക്ക് ലംഘിച്ചാണ് തുടരെത്തുടരെയുള്ള ചുവരെഴുത്ത് വരുന്നത്. കെപിസിസി ഭാരവാഹികളുടെ തന്നെ നിർദ്ദേശത്തോടെയാണ് ചുവരെഴുതിയതെന്നാണ് ആക്ഷേപം. പ്രതാപൻ തുടരും പ്രതാപത്തോടെ എന്ന തലക്കെട്ടിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കൈപ്പത്തി ചിഹ്നവും ചുവരെഴുത്തിൽ പതിപ്പിച്ചിട്ടുണ്ട്. ഇന്ന് എളവള്ളിയിൽ എഴുതിയ ചുവരെഴുത്ത് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് മായ്പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് ഓഫീസിന് മുന്നിൽ തന്നെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]