പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട് പറയാൻ സിനിമ എന്ന മാധ്യമത്തിന് കഴിയുന്നുവെന്ന് മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ. യുവ സംവിധായകർ നേരിടുന്ന പ്രശ്നങ്ങളടക്കം ചർച്ച ചെയ്ത പരിപാടി ഏറെ ശ്രദ്ധ നേടി.
തന്റെ സിനിമ ആസാമിലെ ബാഗ്ജാനിലുള്ളവരുടെ ശബ്ദമാണെന്ന് ബാഗ്ജാൻ വാതകച്ചോർച്ച പ്രമേയമാക്കിയ ‘ബാഗ്ജാൻ’ എന്ന സിനിമയുടെ സംവിധായകൻ ജയചിങ് ജായി ദേഹോത്യ പറഞ്ഞു. 2020ൽ അസമിലുണ്ടായ ദുരന്തത്തിന്റെ ഇരകളാണ് ചിത്രത്തിലഭിനയിച്ചവരിൽ ഒരാൾ ഒഴികെയുള്ളവരെല്ലാം. ദുരന്തബാധിതർക്ക് വേണ്ട ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും ദേഹോത്യ വ്യക്തമാക്കി.
ഈ ചലച്ചിത്ര മേളയിലൂടെ തന്റെ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് ‘ഗേൾഫ്രണ്ട്’ സിനിമയുടെ സംവിധായിക ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു. ഏറെ പ്രതിസന്ധികൾക്ക് ശേഷം ചെയ്ത ആദ്യ സിനിമയുടെ ആദ്യ പ്രദർശനം ഐഎഫ്എഫ്കെയിൽ നടന്നത് വലിയ നേട്ടമാണെന്നും ശോഭന പറയുന്നു. കുടിയേറ്റക്കാർ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന വംശീയ വിദ്വേഷമാണ് ‘എൽബോ’ സിനിമയുടെ പ്രമേയമെന്നും താനും പലപ്പോഴും ഇത്തരം വിദ്വേഷത്തിനിരയായിട്ടുണ്ടെന്നും ചിത്രത്തിലെ നടി ജമീലിയ ബാഗ്ദാഹ് പറഞ്ഞു.
മമ്മൂട്ടിയുടെ ‘അച്ചൂട്ടി’; 33 വർഷങ്ങൾക്കിപ്പുറവും ആവേശം ചോരാതെ അമരം, ചലച്ചിത്രമേളയിൽ വൻവരവേൽപ്പ്
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി അവസാനിക്കുമ്പോഴും ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകരായ ഭരത് സിംഗ് പരിഹർ ( ഷീപ് ബാൺ), അഭിനേതാക്കളായ പൗളിന ബെർണിനി (മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി), മോനൂജ് ബോർകകോതൈ (ബാഗ്ജാൻ) സഹർ സ്തുദേഹ് (വെയിറ്റ് അൺടിൽ സ്പ്രിങ്) ,കഥാകൃത്തായ രമേന്ദ്ര സിംഗ് (ഷീപ് ബാൺ), നിർമ്മാതാവായ ഡാനിയേൽ സേർജ് (അനിമൽ ഹ്യൂമനോ) എന്നിവർ പങ്കെടുത്തു. ബാലു കിരിയത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]